പുകവലി നിരോധന നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് അയ്യായിരം ദിനാര്‍ പിഴ ഈടാക്കും

  • 31/08/2022

കുവൈത്ത് സിറ്റി : രാജ്യത്തെ പുകയില വിരുദ്ധ നിയമം ലംഘിക്കുനവര്‍ക്കെതിരെ ശക്തമായ നടപടിയുമായി അധികൃതര്‍. പൊതു സ്ഥലങ്ങളില്‍ സിഗരറ്റുകൾ മാത്രമല്ല ഇലക്ട്രോണിക് സിഗരറ്റുകളും  ഇലക്ട്രോണിക് ഹുക്കകളും നിരോധിച്ചിട്ടുണ്ടെന്നും നിയമങ്ങളില്‍  വീഴ്ച വരുത്തുന്ന വ്യക്തികള്‍ക്കെതിരെയും സ്ഥാപങ്ങള്‍ക്കെതിരെയും അയ്യായിരം ദിനാര്‍  വരെ  പിഴ ചുമത്തുമെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ഔദ്യോഗിക വക്താവ് ഷെയ്ഖ അൽ ഇബ്രാഹിം അറിയിച്ചു . 

ചില സ്ഥാപനങ്ങള്‍  പുകയില നിരോധന നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുകവലി നിരുത്സാഹപ്പെടത്താന്‍ ലക്ഷ്യമിട്ടാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. സ്ഥാപനങ്ങളില്‍ "പുകവലി പാടില്ല" സ്ഥാപിക്കണമെന്നും നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഷെയ്ഖ അൽ ഇബ്രാഹിം വ്യക്തമാക്കി. 

സർക്കാർ, സ്വകാര്യ  സ്ഥാപനങ്ങൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ,അനുബന്ധ സ്ഥാപനങ്ങള്‍  തുടങ്ങിയവ സ്ഥലങ്ങളൊക്കെ പൊതു സ്ഥലങ്ങളുടെ പട്ടികയില്‍ പെടുമെന്ന് അധികൃതര്‍ പറഞ്ഞു. 

Related News