കുവൈത്തിൽ സീസണൽ വാക്‌സിനേഷനുകൾ വേണമെന്ന് ആവശ്യം

  • 31/08/2022

കുവൈത്ത് സിറ്റി: യാത്രക്കാരുടെ തിരിച്ചുവരവ്, പൊതുവിദ്യാഭ്യാസത്തിന്റെ പുനരാരംഭം, പാർലമെന്ററി റാലികൾ എന്നിങ്ങനെയുള്ള സാഹചര്യത്തിൽ കാലാനുസൃതമായ മാറ്റത്തിനൊപ്പം പൊതുവായ പ്രതിരോധ നിർദ്ദേശങ്ങൾ ശക്തിപ്പെടുത്തുന്നതിന് സീസണൽ വാക്‌സിനേഷനുകൾ വേണമെന്ന് ആവശ്യം. കൊവിഡിനെ നേരിടുന്നതിനുള്ള ഉപദേശക കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ലാഹ് ആണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്. 

വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ പൊതുജനാരോഗ്യ സംസ്‌കാരവും യുവാക്കളുടെ വാക്‌സിനേഷനും പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, ക്ലിനിക്കൽ മൂല്യനിർണ്ണയം കൂടാതെ സമഗ്രമായ ലബോറട്ടറി പരിശോധന മാർക്കറ്റിം​ഗ് ചെയ്യുന്നത് പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനിടെ അൽ സബയിലെ എഞ്ചിനീയറിംഗ് സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും നന്നാക്കുന്നതിനുമുള്ള ടെൻഡർ കരാർ നീട്ടുന്നതിന് റെഗുലേറ്ററി അധികാരികളിൽ നിന്ന് ആരോഗ്യ മന്ത്രാലയം അനുമതി നേടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News