30,000 പുതിയ തൊഴിൽ വിസകൾ അനുവദിച്ചു ; കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി.

  • 31/08/2022

കുവൈത്ത് സിറ്റി: സേവനങ്ങളിലെ യന്ത്രവൽക്കരണം 174 ഇലക്ട്രോണിക് സേവനങ്ങളോടെ 90 ശതമാനത്തില്‍ എത്തിയതായി മാന്‍പവര്‍ അതോറിറ്റി. അഷല്‍ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ 1.27 മില്യണ്‍ താമസക്കാർക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ കഴിഞ്ഞ വർഷം സാധിച്ചു. അവരിൽ 30,000 പേർക്ക് ആദ്യമായാണ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതെന്നും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. വിസ കച്ചവടം തടയുന്നതിനായി ഒരു പുതിയ സംവിധാനം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് മാന്‍പവര്‍ അതോറിറ്റിയെന്നും ഇൻഫർമേഷൻ സിസ്റ്റംസ് സെന്ററിലെ പ്രവർത്തന വിഭാഗം മേധാവി ബുഷ്റ സെലിം പറഞ്ഞു.

എല്ലാ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം  പൂർത്തിയാക്കാനും അറബ്, ഗൾഫ് രാജ്യങ്ങളുമായുള്ള ഏകോപനം  ആരംഭിക്കാനുമുള്ള നടപടികളുടെ ഭാഗമായി വാണിജ്യ മന്ത്രാലയവുമായി ലിങ്ക് ചെയ്യുന്നതാണ് പുതിയ സംവിധാനം. ഇതിനകം 20 സര്‍ക്കാര്‍ ഏജന്‍സികളുമായി ലിങ്ക് ചെയ്ത് കഴിഞ്ഞു. അതേസമയം, സ്വകാര്യമേഖലയിലെ ജോലിക്ക് അപേക്ഷിക്കാൻ വിമുഖത കാണിക്കുന്ന കുവൈത്തി പൗരന്മാരെ അതിന് പ്രാപ്തരാക്കാനും അവരുടെ ബോധ്യങ്ങൾ മാറ്റാനും കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ഒഴിവുകൾ പ്ലാറ്റ്‌ഫോമിലൂടെ നികത്താനുമുള്ള പരിശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News