ഉച്ചജോലി വിലക്ക്; കുവൈത്തിൽ മൂന്ന് മാസത്തിനിടെ നിയമം ലംഘിച്ചത് 600ലേറെ തൊഴിലാളികൾ

  • 31/08/2022

കുവൈത്ത് സിറ്റി: ഉച്ചസമയത്ത് തുറന്ന പ്രദേശങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കിയ തീരുമാനം പാലിക്കുന്നുണ്ടോയെന്നറിയാൻ വർക്ക് സൈറ്റുകളിൽ പരിശോധന നടത്തി മാൻപവർ അതോറിറ്റി. ജൂൺ മുതൽ ഓ​ഗസ്റ്റ് അവസാനം വരെ രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെ തുറന്ന പ്രദേശങ്ങളിൽ ജോലി ചെയ്യരുതെന്നായിരുന്നു നിർദേശം. ജൂൺ ആദ്യം മുതൽ പരിശോധനകളിൽ തീരുമാനം പാലിക്കാത്ത 360ലധികം കമ്പനികൾക്കെതിരെയാണ് നിയമലംഘനം ചുമത്തിയത്.

മൊത്തം 420 സൈറ്റുകളിൽ പരിശോധിച്ചപ്പോൽ  450 നിയമലംഘന അറിയിപ്പുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. നിയമലംഘനം നടത്തിയ സൈറ്റുകളിലെ തൊഴിലാളികളുടെ എണ്ണം 600 കവിഞ്ഞു. അതേസമയം ഹോട്ട്‌ലൈൻ വഴി ലഭിച്ച റിപ്പോർട്ടുകളുടെ എണ്ണം 20 മാത്രമായിരുന്നു. ഈ മാസം അവസാന പത്ത് ദിവസത്തെ സ്ഥിതിവിവരക്കണക്കുകളിൽ ഒക്യുപേഷണൽ സേഫ്റ്റി സെന്റർ പരിശോധനാ പര്യടനങ്ങൾ നടത്തിയതായി അതോറിറ്റി അറിയിച്ചു. ഈ പരിശോധനയിൽ തീരുമാനം ലംഘിച്ച 20 കമ്പനികളെ കണ്ടെത്തി. ഒപ്പം സൈറ്റുകളിൽ നിയമലംഘനം നടത്തുന്ന 20 തൊഴിലാളികളെയും കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News