നാല് മില്യണിലേറെ യാത്രക്കാരുമായി വേനൽ സീസൺ അവസാനിപ്പിച്ച് കുവൈറ്റ് സിവിൽ ഏവിയേഷൻ

  • 31/08/2022

കുവൈത്ത് സിറ്റി: വേനൽക്കാല യാത്രാ പദ്ധതികൾ വളരെ വിജയകരമായി നടപ്പാക്കാൻ സാധിച്ചതായി ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ. നാല് മില്യണിൽ അധികം യാത്രക്കാർക്കാണ് ഇക്കാലയളവിൽ സേവനങ്ങൾ നൽകിയത്. കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾക്ക് ശേഷമുള്ള ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്യങ്ങൾക്കായുള്ള ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സലാഹ് അൽ ഫദാ​ഗി പറഞ്ഞു.

ദുബൈ, കെയ്റോ, ജിദ്ദ, ഇസ്താംബുൾ എന്നിവിടങ്ങളിലേക്കാണ് കുവൈത്തിൽ നിന്ന് കൂടുതൽ യാത്രക്കാർ പറന്നത്. കൊവി‍ഡ് മൂലം 2020ൽ സാക്ഷ്യം വഹിച്ച അസ്ഥിരമായ അവസ്ഥയെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വിജയകരമായി മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിനുള്ള പ്രതിബദ്ധതയും എല്ലാ യാത്രക്കാർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും ഡിജിസിഎ ഉറപ്പ് വരുത്തുന്നുണ്ട്. സേവനങ്ങളുടെ നിലവാരം വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News