കുവൈറ്റ് സെൻട്രൽ ജയിലിൽ വ്യാപക പരിശോധന; മയക്കുമരുന്ന് പിടിച്ചെടുത്തു

  • 31/08/2022

കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിൽ വ്യാപകമായ പരിശോധന നടത്തി അധികൃതർ. ജയിൽ വകുപ്പ്, മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെയും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌പെഷ്യൽ ഫോഴ്‌സിന്റെ ഏകോപനത്തോടെയുമാണ് ഇന്നലെ സെൻട്രൽ ജയിലിലെ നിരവധി വാർഡുകളിൽ വിപുലമായ പരിശോധന ക്യാമ്പയിൻ നടത്തിയത്. ലാറിക്കയാണെന്ന് സംശയിക്കുന്ന 25 ഗ്രാമും  രാസവസ്തുവെന്ന് സംശയിക്കുന്ന അഞ്ച് ഗ്രാമും പിടിച്ചെടുത്തിട്ടുണ്ട്. ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്. ജയിലിൽ നിന്ന് പൂർണണായി മയക്കുമരുന്ന് തുടച്ചു നീക്കുന്നത് വരെ കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News