കുവൈത്തിൽ സ്വദേശികളുടെ എണ്ണം കൂടി; ജനസംഖ്യയുടെ 19% ഇന്ത്യക്കാർ

  • 31/08/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തിലുള്ള 4.38 മില്യണിൻ നിന്ന് 2022 ജൂണിലേക്ക് എത്തിനിൽക്കുമ്പോൾ 4.46 മില്യൺ ആയി കുവൈത്തിലെ ജനസംഖ്യ വർധിച്ചതായി കണക്കുകൾ. 2022ലെ ആദ്യ ആറ് മാസങ്ങളിൽ 78.710 പേരുടെ വർധനയാണ് വന്നിട്ടുള്ളത്. 2022 ജൂൺ അവസാനത്തോടെ 65,288 ആളുകൾ രാജ്യത്ത് പ്രവേശിച്ചു. ഇതോടെ അവരുടെ ആകെ എണ്ണം 2.96 മില്യണായി ഉയർന്നു. 2021 അവസാനത്തിൽ ഇത് 2.89 മില്യണായിരുന്നു. 

അതേ കാലയളവിൽ പൗരന്മാരുടെ എണ്ണത്തിൽ 13,400 പേരുടെ വർധനയുണ്ടായി. കഴിഞ്ഞ വർഷം ഡിസംബറിലെ 1.48 മില്യണുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ജൂണിൽ അവരുടെ എണ്ണം ഏകദേശം 1.5 മില്യണായി ഉയർന്നു. കഴിഞ്ഞ ജൂൺ അവസാനത്തിലെ കണക്കിൽ കുവൈത്തിലെ മൊത്തം ജനസംഖ്യ ഏകദേശം 4.464 മില്യൺ ആളുകളാണ്. അവരിൽ 34 ശതമാനം പൗരന്മാരാണ്. മൊത്തം ജനസംഖ്യയുടെ 66 ശതമാനം അല്ലെങ്കിൽ 2.96 മില്യണും പ്രവാസികളാണെന്നും സിവിൽ ഇൻഫർമേഷൻ അതോറിറ്റി കണക്കുകൾ സൂചിപ്പിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News