വിവിധ ആയുധങ്ങള്‍ കുവൈത്തിലേക്ക് കടത്തുന്നത് തടഞ്ഞു

  • 31/08/2022

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായ ആയുധങ്ങള്‍ ഒന്നും തന്നെ രാജ്യത്തേക്ക് കടത്തുന്നതിനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് വ്യക്തമാക്കി. കര, കടൽ, വ്യോമ അതിർത്തി പോയിന്റുകൾ കൈകാര്യം ചെയ്യുന്ന കസ്റ്റംസ് ഓഫീസർമാരുടെ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ കഠിനമായ ശ്രമങ്ങളുടെ ഭാഗമായി വിവിധ തരം ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 

ഫിസ്റ്റ് മെറ്റൽ നക്കിൾസ്, ക്ലീവറുകൾ, കത്തികൾ, കുരുമുളക് സ്പ്രേകൾ, കൈവിലങ്ങുകൾ മുതലായവയാണ് പിടിച്ചെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയവരില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇവ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. പൗരന്മാരുടെയും താമസക്കാരുടെയും ജീവന് അപകടത്തിലാക്കുന്ന ഒരു തരത്തിലുള്ള ശ്രമങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞ‌ു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News