സാൽമിയ പ്രദേശത്ത് മിന്നൽ പരിശോധനയുമായി അധികൃതർ; റെസിഡൻസി ലംഘകരടക്കം അറസ്റ്റിൽ

  • 01/09/2022


കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്ത് മിന്നൽ പരിശോധന നടത്തി സുരക്ഷാ വിഭാ​ഗം. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നിരവധി റെസിഡൻസി, തൊഴിൽ നിയമ ലംഘകർ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, അൽ-ബർജാസ് നിരവധി സ്റ്റേഷനുകളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. അവയുടെ പ്രവർത്തന സംവിധാനത്തെക്കുറിച്ചും പിന്തുടരുന്ന നടപടിക്രമങ്ങളുടെ പുരോഗതിയെക്കുറിച്ചും വിശദീകരിച്ചു.

ഇതിനിടെ ഫഹാഹീൽ പ്രദേശത്ത് പൊതു ധാർമ്മികത ലംഘിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെട്ട് നാല് സ്ത്രീകൾ അറസ്റ്റിലായി. ഒരു പ്രവാസിയും പിടിയിലായിട്ടുണ്ട്. രേഖകകളൊന്നും കൈവശമില്ലാതിരുന്ന ഇവർ പണത്തിന് വേശ്യാവൃത്തിയിൽ ഏർപ്പെടുകയായിരുന്നു. മംഗഫ് മേഖലയിൽ പണത്തിന് വേണ്ടി പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റൊരു പ്രവാസിയെയും സ്ത്രീയെയും കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലും കർശന പരിശോധനയാണ് അധികൃതർ നടത്തുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News