കുവൈത്തിവൽക്കരണം; 30 പ്രവാസികളുടെ സേവനം അവസാനിപ്പിച്ച് നീതികാര്യമന്ത്രാലയം

  • 01/09/2022

കുവൈത്ത് സിറ്റി: കുവൈത്തികളല്ലാത്ത 30 പേരുടെ സേവനം അവസാനിപ്പിച്ച് നീതികാര്യമന്ത്രാലയം. കുവൈത്തി പൗരന്മാരെ നിയമിക്കുന്നതിന്റെ ഭാ​ഗമായാണ് കുവൈത്തികൾ അല്ലാത്തവരുടെ കരാറുകൾ റദ്ദാക്കുന്നത്. ഇക്കാര്യത്തിൽ സിവിൽ സർവീസ് കമ്മീഷനുമായി ഏകോപനം നടത്തുന്നുണ്ട്. നീതിന്യായ മന്ത്രാലയത്തിലെ കുവൈത്തികളായ ജീവനക്കാർക്ക് പ്രാധാന്യം നൽകാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് വകുപ്പ് മന്ത്രി ജമാൽ അൽ ജലാവി പറഞ്ഞു. 

മന്ത്രാലയ അണ്ടർസെക്രട്ടറിക്ക് നൽകിയ നിർദ്ദേശങ്ങളിൽ, കുവൈത്ത് ഇതര ജീവനക്കാരുടെ പുതിയ ജോലികൾക്കുള്ള കരാറുകൾ വേഗത്തിൽ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് മന്ത്രി ഊന്നിപ്പറയുന്നത്. സർക്കാർ മേഖലയിലെ ജോലികൾ കുവൈത്തിവൽക്കരിക്കുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് പുറപ്പെടുവിച്ച 2017ലെ 11-ാം നമ്പർ സിവിൽ സർവീസ് കൗൺസിൽ പ്രമേയ പ്രകാരമാണ് നടപടികൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News