സൈനിക വസ്ത്രങ്ങള്‍ക്ക് സമാനമായവ വിറ്റാല്‍ കര്‍ശന നടപടി; കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 01/09/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഉപയോഗിക്കുന്ന എല്ലാത്തരം സൈനിക യൂണിഫോമുകൾക്ക് സമാനമായ റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള നിരോധനം വാണിജ്യ വ്യവസായ മന്ത്രാലയം സ്ഥിരീകരിച്ചു. 

റാങ്കുകള്‍ കാണിക്കുന്നതിന് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളുടെ ആക്സസറികള്‍, അലങ്കാരങ്ങൾ, എപ്പൗലെറ്റുകൾ, തൊപ്പികൾ, ബാഡ്ജുകൾ, മറ്റ് അടയാളങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനും വിലക്കുണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ കടകൾ ഈ വസ്ത്രങ്ങളും സാധനങ്ങളും നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News