അനധികൃത കടത്ത്; കുവൈത്തിൽ കസ്റ്റംസ് പിഴ മൂന്നിരട്ടിയായി ഉയർത്താൻ നിർദേശം

  • 01/09/2022


കുവൈത്ത് സിറ്റി: വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ ഷരിയാന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് കടത്ത് പിഴ മൂന്നിരട്ടിയായി ഉയർത്താൻ നിർദേശം നൽകി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ. ഏകീകൃത കസ്റ്റംസ് നിയമം അനുസരിച്ച് ഇത് പരമാവധി ആണ്. നിയമം ലംഘിച്ച് സബ്‌സിഡിയുള്ള സാധനങ്ങൾ രാജ്യത്തിന് പുറത്തേക്ക് കടത്താൻ നിരവധി ശ്രമങ്ങൾ നടക്കുന്നതായി അടുത്തിടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആക്ടിം​ഗ് ഡയറക്ടർ ജനറൽ സുലൈമാൻ അബ്‍ദുൾഅസീസ് അൽ ഫഹദ് വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News