10 വർഷത്തിനിടെ കുവൈത്തിൽ കൊല്ലപ്പെട്ടത് 225 പേർ

  • 01/09/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്ത് 225 കൊലപാതകങ്ങൾ നടന്നതായി കണക്കുകൾ.  കണക്കുകൾ. സമൂഹത്തിന്റെ ഘടനയിൽ സുപ്രധാനവും വ്യക്തവുമായ മാറ്റമാണ് ഇതിന് കാരണമെന്ന് വൃത്തങ്ങൾ പറയുന്നത്. മയക്കുമരുന്ന് ആസക്തിയുടെ വർദ്ധനവ്, ചില യുവാക്കളുടെ അശ്രദ്ധ, നിയമപരമായ പ്രതിരോധത്തിന്റെ അഭാവം, ശിക്ഷ തടയുന്നതിനുള്ള ഇടപെടൽ, കുടുംബ ശിഥിലീകരണം, മേൽനോട്ടത്തിന്റെ അഭാവം തുട‌ങ്ങി നിരവധി കാരണങ്ങളാണ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, സാമ്പത്തിക ലക്ഷ്യം, മയക്കുമരുന്ന് ദുരുപയോഗം, വഴക്കുകൾ, പ്രതികാരം, മാനസികരോഗങ്ങൾ, അഭിപ്രായവ്യത്യാസങ്ങൾ, ദാമ്പത്യവും കുടുംബപരവുമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് കൊലപാതകങ്ങൾക്ക് കാരണമാകുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്കുകൾ കുറയ്ക്കുക, കുറ്റവാളികളെ വേഗത്തിൽ പിടികൂടുക എന്നീ ലക്ഷ്യങ്ങളോടെ നൂതനവും ആധുനികവുമായ രീതികളെ അടിസ്ഥാനമാക്കി ആഭ്യന്തര മന്ത്രാലയം ഒരു പുതിയ സ്ട്രാറ്റജി രൂപീകരിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News