വിഷന്‍ കറക്ഷന്‍ ശസ്ത്രക്രിയകള്‍; ഗൾഫിൽ ഒന്നാം സ്ഥാനത്ത് കുവൈത്ത്

  • 02/09/2022

കുവൈത്ത് സിറ്റി: വിഷന്‍ കറക്ഷന്‍ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ ഗൾഫിൽ ഒന്നാം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തുമാണ് കുവൈത്തെന്ന് മെഡിക്കല്‍ ആന്‍ഡ് റെറ്റിന സര്‍ജന്‍ ഡോ. ഖാലിദ് അല്‍ സബറ്റി അറിയിച്ചു. റെറ്റിന ശസ്ത്രക്രിയയിൽ ഗുണപരമായ കുതിച്ചുചാട്ടത്തിന് കുവൈത്ത് സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

വിഷന്‍ കറക്ഷന്‍ ഓപ്പറേഷനുകൾ നടത്താൻ അടുത്തിടെ എത്തിയ ലോകത്തിലെ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണം ഉൾപ്പെടെ രോഗികൾക്ക് സേവനം നൽകുന്നതിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് കുവൈത്ത് ഉപയോഗിക്കുന്നത്. മുൻകാല രീതികളെ അപേക്ഷിച്ച് ദീർഘവീക്ഷണക്കുറവ് പരിഹരിക്കാൻ ഈ ഉപകരണം ഡോക്ടർമാരെ പ്രാപ്തരാക്കുന്നു. ആറ് ഡിഗ്രി വരെ ദൂരക്കാഴ്ച ശരിയാക്കുന്നതിന് ഈ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാനാകും. ലോക്കൽ അനസ്തേഷ്യ നല്‍കിയാണ് ഓപ്പറേഷന്‍ നടത്തുന്നത്. നാല് മിനിറ്റിൽ കൂടുതല്‍ ശസ്ത്രക്രിയക്ക് സമയം എടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News