യുഎഇയിൽ ഗതാഗത നിയമലംഘനം നടത്തിയാല്‍ കുവൈത്തില്‍ പിഴ അടയ്ക്കാം; പുതിയ സംവിധാനം വരും

  • 02/09/2022

കുവൈത്ത് സിറ്റി: രണ്ട് രാജ്യങ്ങളിലെയും ഗതാഗത നിയമലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തുന്നതിനും പിഴ അടയ്‌ക്കുന്നതിനും വേണ്ടി സംവിധാനമൊരുക്കാന്‍ യുഎഇയും കുവൈത്തും. ലിങ്കിംഗ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇരുവിഭാഗവും തമ്മിൽ കൂടിക്കാഴ്ച നടത്തി. 

നടപടിക്രമങ്ങൾ അനുസരിച്ച് യുഎഇ സന്ദർശിക്കുകയും ഗതാഗത ലംഘനം നടത്തുകയും ചെയ്യുന്ന ഏതൊരു കുവൈത്തി പൗരനും നിയമലംഘന ഡാറ്റ രേഖപ്പെടുത്തുന്നതിനാല്‍ രാജ്യത്തേക്ക് മടങ്ങുമ്പോൾ പിഴ അടയ്ക്കാൻ ബാധ്യസ്ഥനായിരിക്കും. അതുപോലെ തന്നെ കുവൈത്ത് സന്ദർശിക്കുന്ന ഒരു യുഎഇ പൗരൻ ട്രാഫിക് ലംഘനം നടത്തിയാൽ യുഎഇയില്‍ പിഴ അടയ്ക്കേണ്ടി വരും. സ്വന്തം വാഹനത്തിലോ വാടകയ്‌ക്കെടുത്ത വാഹനത്തിലോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്നവരിൽ നിയമലംഘനം രേഖപ്പെടുത്തും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News