ഈ വർഷം കുവൈത്തിൽനിന്ന് 15,000 പ്രവാസികളെ നാടുകടത്തി

  • 02/09/2022

കുവൈത്ത് സിറ്റി: രാജ്യത്ത് തുടരുന്ന സുരക്ഷാ ക്യാമ്പയിനുകളില്‍ വിദേശ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15,000 പ്രവാസികളെ വർഷാരംഭം മുതൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് നാടുകടത്തി. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗത്തിനും വരുമാന മാർഗമില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കുവൈത്തില്‍ താമസിക്കുന്ന പ്രവാസികൾക്കിടയില്‍ ആർട്ടിക്കിൾ 16 സജീവമായി നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഇതുപ്രകാരം വ്യക്തതയുള്ള വരുമാന സ്രോതസുകളോ പ്രത്യക്ഷമായ ജീവിതമാർഗമോ ഇല്ലാത്ത പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്താം. ശരിയായ നടപടിക്രമങ്ങൾ പാലിച്ചാണ് മന്ത്രാലയത്തിലെ ഭൂരിഭാഗം പേരും നടപടികള്‍ സ്വീകരിക്കുന്നത്. താൽക്കാലിക മാർക്കറ്റുകളിലെ സുരക്ഷാ ക്യാമ്പയിനിടെ പിടിക്കപ്പെട്ട നാമമാത്ര തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവരെ കുവൈത്തില്‍ നിന്ന് നാടുകടത്താനുള്ള നടപടികൾക്കായി അന്വേഷണത്തിനായി റെസിഡൻസി അഫയേഴ്സിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News