കുവൈത്തിൽ ഓണം വിപുലമായി ആഘോഷിച്ച് ഇന്ത്യൻ എംബസി

  • 02/09/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ ഓണം വിപുലമായി ആഘോഷിച്ച് ഇന്ത്യൻ എംബസി. കേരള സംസ്ഥാനത്തിന്റെ സംസ്ഥാന ഫെസിലിറ്റേഷൻ പരിപാടിയുടെ ഭാഗമായി ഇന്നലെയായിരുന്നു ആഘോഷം. ഓണം ഏറ്റവും ആഘോഷിക്കപ്പെടുന്ന ഒന്നായി കുവൈത്തിൽ ഇത്രയും വർഷങ്ങൾ കൊണ്ട് മാറിക്കഴിഞ്ഞുവെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ സമൂഹം മാത്രമല്ല, കുവൈത്തികൾ വരെ ഓണാഘോഷത്തിനായി കാത്തിരിക്കുകയാണിപ്പോൾ. 

ഓണത്തോടൊപ്പം നമ്മൾ നമ്മുടെ ചരിത്രം, നമ്മുടെ സംസ്കാരം, നമ്മുടെ കുടുംബം എന്നിവ ആഘോഷിക്കുകയാണ് ചെയ്യുന്നത്. എല്ലാറ്റിത്തിനുമുപരിയായി 'വസുദൈവ കുടുംബക'ത്തിന്റെ ചൈതന്യവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുകയാണ്. അടുത്ത ഇന്ത്യ യാത്രയിൽ കേരളം സന്ദർശിക്കാൻ എല്ലാവരെയും സ്ഥാനപതി ക്ഷണിക്കുകയും ചെയ്തു. കേരളത്തിലെ ഓരോ ഗ്രാമത്തിലും വിനോദ സഞ്ചാരികൾക്ക് സന്ദർശനത്തിനായി സവിശേഷമായ എന്തെങ്കിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News