കണ്ടുപിടുത്തത്തിനും ശാസ്ത്ര ഗവേഷണത്തിനുമുള്ള ലോക ചാമ്പ്യൻഷിപ്പ്; കുവൈത്തിക്ക് സ്വർണനേട്ടം

  • 03/09/2022

കുവൈത്ത് സിറ്റി: കണ്ടുപിടുത്തത്തിനും ശാസ്ത്ര ഗവേഷണത്തിനുമുള്ള ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി കുവൈത്തി എഞ്ചിനിയറായ ജനാൻ അൽ ഷെഹാബ്. 'ഇലക്ട്രോമാ​ഗ്നെറ്റിക്ക് സെൽസ് ഫോർ ‌ട്രാൻസ്മിറ്റിം​ഗ് വയർലെസ് ഇലക്ട്രിസിറ്റി ഫ്രം എ ഡിസ്റ്റൻസ്' എന്ന ജനാന്റെ കണ്ടുപിടുത്തത്തിനാണ് സ്വർണനേട്ടം. യുഎസ് പേറ്റന്റ് ഓഫീസായ യുഎസ്ബിടിഒ ആണ് ഇതിന് പേറ്റന്റ് നൽകിയത്. ടുണീഷ്യൻ തലസ്ഥാനത്ത് ഇന്നലെയാണ് മത്സരം നടന്നത്. ക‌ടുത്ത മത്സരമായിരുന്നുവെന്ന് അൽ ഷെഹാബ് പറഞ്ഞു.

അസാധാരണമായ അന്താരാഷ്ട്ര മത്സരത്തിൽ അൽ ഷെഹാബ് നേടിയ റാങ്ക് ടൂർണമെന്റ് നൽകുന്ന സമ്മാനങ്ങളുടെ വർഗ്ഗീകരണത്തിലെ ഏറ്റവും ഉയർന്നതാണ്. ടോക്കിയോ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ഇൻ ആഫ്രിക്കയ്‌ക്കൊപ്പം സഹകരിച്ചാണ് മത്സരം നടന്നത്. എഞ്ചിനീയറിംഗ്, ഗവേഷണ മേഖലകളിൽ വിദഗ്ധരായ ആറ് ജഡ്ജിമാർ അടങ്ങുന്ന അന്താരാഷ്ട്ര ജൂറിക്ക് മുമ്പാകെ പദ്ധതിയെക്കുറിച്ചുള്ള ഒരു പൂർണ അവതരണം അവതരിപ്പിക്കുകയും പേറ്റന്റ് വിശദമായി ചർച്ച ചെയ്യുകയും ചെയ്തുവെന്നും അൽ ഷെഹാബ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News