നെറ്റ്ഫ്ലിക്സിന്റെ ആദ്യ കുവൈത്തി സീരീസ് ഈ മാസം റിലീസ് ചെയ്യും

  • 03/09/2022

കുവൈത്ത് സിറ്റി: നെറ്റ്ഫ്ലിക്സിന്റെ ആദ്യ കുവൈത്തി സീരീസ് ആയ ദി കേജ് ഈ മാസം 23ന് റിലീസ് ചെയ്യും. കോമഡി-ഡ്രാമ വിഭാ​ഗത്തിലുള്ള സീരീസ്. ദാമ്പത്യ ജീവിതത്തിന്റെ ഉയർച്ച താഴ്ചകളെക്കുറിച്ചുള്ള എട്ട് എപ്പിസോഡുകളുള്ള സീരീസിൽ ഖാലിദ് അമീൻ, ഹുസൈൻ അൽ മഹ്ദി, റവാൻ മഹ്ദി, ലാമ്യ താരീഖ്, ഹെസ്സ അൽ നഭാൻ എന്നിവരുൾപ്പെടെ നിരവധി അഭിനേതാക്കളാണ് ഉള്ളത്. യൂറോപ്പ, ലോസിംഗ് അഹമ്മദ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ അബ്ദുള്ള ബൗഷാഹ്‌രിയാണ് ഷോ നിർമ്മിച്ചിരിക്കുന്നത്. 

കൂടാതെ അൽ-നമസ് എന്ന ടിവി ഷോയ്ക്ക് പിന്നിൽ പ്രവർത്തിച്ച ജാസെം അൽ മുഹന്നയാണ് സംവിധാനം. ഇത് ആദ്യത്തെ കുവൈത്തി സീരീസ് ആണെങ്കിലും സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് ഈ വർഷം ആദ്യം മുതൽ രാജ്യത്ത് പ്രവർത്തനം തുടങ്ങിയിരുന്നു. മാർച്ചിൽ, കുവൈത്ത് ആസ്ഥാനമായുള്ള നാഷണൽ ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഗ്രൂപ്പുമായി സഹകരിച്ച് ടിവി റൈറ്റേഴ്‌സ് ലാബ് 6×6 എന്ന പേരിൽ ആറാഴ്ചത്തെ പരിപാടി നടത്തുകയും ചെയ്തു. അറബിക് ഉള്ളടക്കത്തിൽ കമ്പനിയുടെ നിക്ഷേപത്തിന്റെ മറ്റൊരു ചുവടുവെപ്പാണ് ദി കേജ് എന്ന് നെറ്റ്ഫ്ലിക്സ് അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News