കുവൈത്തിൽ കഴിഞ്ഞ വർഷം മരണപ്പെട്ടത് 1,719 കാൻസർ രോഗികൾ; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്.

  • 04/09/2022


കുവൈത്ത് സിറ്റി: സമീപ വർഷങ്ങളിൽ വൻകുടൽ കാൻസർ ബാധിക്കുന്നവരുടെ നിരക്ക് രാജ്യത്ത് കൂടി വരികയാണെന്ന് ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ലിവർ കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ ഡോ. വഫാ അൽ ഹഷാഷ്. ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2020ൽ കുവൈത്തിൽ 3,842 കേസുകളാണ് രേഖപ്പെടുത്തിയത്, ഇതിൽ ഏകദേശം 1,719 പേർ മരണപ്പെട്ടു.  അഞ്ച് വർഷത്തിനിടെ കാൻസർ കേസുകളുടെ എണ്ണം 10,885 ആയെന്നും അൽ ഹഷാഷ് പറഞ്ഞു.

2020ൽ ലോകമെമ്പാടുമുള്ള കാൻസർ മരണങ്ങളുടെ എണ്ണം 10 മില്യണിൽ എത്തിയതായാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2040ഓടെ ലോകത്തിലെ കാൻസർ കേസുകൾ 28.4 മില്യണായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ അഞ്ച് പേരിൽ ഒരാൾക്ക് തന്റെ ജീവിതകാലത്ത് ക്യാൻസർ വരാനുള്ള സാധ്യതയാണുള്ളത്. എട്ട് പുരുഷന്മാരിൽ ഒരാളും 11 സ്ത്രീകളിൽ ഒരാളും ഈ രോഗം മൂലം മരിക്കും. ആഗോളതലത്തിൽ നാല് സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം ഉണ്ടെന്നും വൻകുടൽ, ഗർഭാശയം, ശ്വാസകോശം, ശ്വാസകോശം, തൈറോയ്ഡ് സ്ത്രീകളിൽ സാധാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News