വിരലടയാളം ശസ്ത്രക്രിയ ചെയ്തു മറ്റും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ, നാടുകടത്തിയവരെ കുവൈത്തിലേക്ക് വീണ്ടും എത്തിക്കുന്ന സംഘം അറസ്റ്റിൽ

  • 04/09/2022

കുവൈത്ത് സിറ്റി: നാടുകടത്തപ്പെട്ട തൊഴിലാളികളെ കുവൈത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിനായി അനധികൃത വിരലടയാള ശസ്ത്രക്രിയ നടത്തിയ രണ്ട് പേരെ തെലങ്കാന പോലീസ് പിടികൂടി. റേഡിയോളജിസ്റ്റും അനസ്‌തേഷ്യ ടെക്‌നീഷ്യനും ഉൾപ്പെടെ നാലുപേരും കുവൈത്തിൽ നിർമാണത്തൊഴിലാളികളായി ജോലി ചെയ്തിരുന്ന രണ്ടുപേരുമാണ് റാക്കറ്റ് നടത്തിയിരുന്നതെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

വിരൽത്തുമ്പിന്റെ മുകളിലെ പാളി മുറിച്ച് ടിഷ്യുവിന്റെ ഒരു ഭാഗം നീക്കം ചെയ്ത് വീണ്ടും തുന്നിക്കെട്ടിയാണ് സംഘം ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ മുറിവ് ഉണങ്ങുകയും ശസ്ത്രക്രിയ കൊണ്ട് ഒരു വർഷത്തേക്ക് വിരലടയാള പാറ്റേണുകളിൽ ചെറിയ മാറ്റം വരികയും ചെയ്യും. 

ക്രിമിനൽ പ്രവർത്തനത്തിന് കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട വ്യക്തികൾക്ക് അതോറിറ്റികളിൽ നിന്ന് രക്ഷപ്പെടാൻ ഈ ശസ്ത്രക്രിയ സഹായിച്ചു. രാജസ്ഥാനിലും കേരളത്തിലും വിരലടയാള പാറ്റേണുകൾ മാറ്റാൻ കുറഞ്ഞത് 11 ശസ്ത്രക്രിയകൾ നടത്തിയെന്നും ഓരോന്നിനും ഇന്ത്യൻ രൂപ 25,000 ഈടാക്കിയെന്നുമാണ് റിപ്പോർട്ടുകൾ. ഇവർ പുതിയ വിരൽ അടയാളം വച്ച് ഇന്ത്യയിലെ ആധാർ സംവിധാനത്തിൽ വിലാസം മാറ്റി രജിസ്റ്റർ ചെയ്യുകയും കുവൈത്തിലേക്ക് പുതിയ വിസയ്ക്കായി അപേക്ഷിക്കുകയുമാണ് ചെയ്യുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News