ഓണത്തെ വരവേല്‍ക്കാന്‍ വൻ വസ്ത്ര ശേഖരവും വിലക്കിഴിവുമായി കുവൈത്തിലെ അഡ്രസ്സ് ലൈഫ്‌സ്റ്റൈൽ

  • 04/09/2022

കുവൈറ്റ് സിറ്റി : ഓണക്കാലത്തോട് അനുബന്ധിച്ച് വിപുലമായ വസ്ത്ര ശേഖരവുമായി കുവൈത്തിലെ അഡ്രസ്സ് ലൈഫ്‌സ്റ്റൈൽ  ഷോറൂമുകൾ  സജ്ജമായതായി അഡ്രെസ്സ് മാനേജ്മെന്റ് അറിയിച്ചു. അഡ്രസ്സ് ലൈഫ്‌സ്റ്റൈലിൽ  20 ശതമാനം മുതൽ 30  ശതമാനം ഡിസ്‌കൗണ്ടും അടക്കം വിലക്കിഴിവോടെ ഓണക്കാല വില്‍പന ആരംഭിച്ചു. ഫാമിലി ഷോപ്പിംഗ് , ഗ്രൂപ്പ് ഷോപ്പിംഗ് , സിംഗിൾ ഷോപ്പിംഗ് എന്നിവയ്‌ക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും മാനേജ്‌മന്റ് അറിയിച്ചു.  

കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്തമാർന്ന പത്തോളം സിൽക്ക് നിറഭേദങ്ങളോടുകൂടിയ ഷർട്ട് , കുർത്ത , പാവാട, മുണ്ട്, സെറ്റ് സാരി, ലിനൻ ഷിർട്ടുകൾ തുടങ്ങി ഓണക്കാലത്തെ ആഘോഷമാക്കാൻ വേണ്ട എല്ലാ വസ്ത്രങ്ങളും ഇത്തവണ അഡ്രസ്സ് ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. ഫാഷൻ വസ്ത്രങ്ങൾ ഓരോ സീസണിലേക്കും അനുയോജ്യമായരീതിയിൽ ലോകമെമ്പാടുനിന്നും ശേഖരിച്ച് ഉപഭോക്താക്കളിലേക്ക‌് എത്തിക്കുകയാണ്  അഡ്രസ് മാനേജ്മെന്റ്.

അഡ്രസ്സ് ലൈഫ്‌സ്‌റ്റൈലിന്റെ അബ്ബാസിയ, സാൽമിയ ബ്രാഞ്ചുകളിലാണ് വസ്ത്ര മേള ഒരുക്കിയിരിക്കുന്നത് ,  കൂടുതൽ വിവരങ്ങൾക്ക് 97447860 , 51192885 , 60905025 , 66480738 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.     

Related News