ഫിന്റാസിൽ മദ്യനിർമ്മാണ ശാല നട‌ത്തിയ ഏഷ്യക്കാർ അറസ്റ്റിൽ

  • 04/09/2022

കുവൈത്ത് സിറ്റി: ഫിന്റാസിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രാദേശിക മദ്യനിർമ്മാണ ഫാക്ടറി അഹമ്മദി പൊലീസ് പൂട്ടിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിൽ സമാനമായ രണ്ടാമത്തെ ഫാക്ടറിയാണ് പൂട്ടിക്കുന്നത്.  പ്രാദേശിക മദ്യം നിർമ്മിച്ച് ഇറക്കുമതി ചെയ്ത കുപ്പികളിൽ നിറച്ചതിന് നാല് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മേജർ ജനറൽ വാലിദ് അൽ ഷെഹാബിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിനിടെ, ലേബുകളും കവറുകളും പ്രിന്റ് ചെയ്യാനുള്ള ചെറിയ പ്രിന്റിംഗ് പ്രസ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. 

കൂടാതെ, വിൽപ്പന നടത്തിയ ലഭിച്ച തുക, മദ്യം, നിർമ്മാണ ഉപകരണങ്ങൾ എന്നിവ ഇറക്കുമതി ചെയ്ത മദ്യക്കുപ്പി ലേബലുകളും സ്ഥലത്തിനകത്ത് നിന്ന് കണ്ടെത്തി. പബ്ലിക് സെക്യൂരിറ്റി അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ റജീബിന് റിപ്പോർട്ട് സമർപ്പിച്ചതായും പ്രതികളെ രാജ്യത്ത് നിന്ന് നാടുകടത്താൻ ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News