ഹസാവിയിൽ വീടിന് തീപിടുത്തം; തീയണച്ച് അഗ്നിശമന സേനാംഗങ്ങൾ

  • 04/09/2022

കുവൈറ്റ് സിറ്റി : ഇന്ന് ഞായറാഴ്ച പുലർച്ചെ ഹസാവി മേഖലയിലെ  ഒരു അറബ് വീടിന് തീപിടിച്ചതായും,   തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് കഴിഞ്ഞതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ, ഫർണിച്ചറുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ സ്റ്റോർ ചെയ്ത റൂമിലായിരുന്നു തീപിടുത്തം. സംഘങ്ങൾ അഗ്നിശമന പ്രവർത്തനം ആരംഭിച്ചതിനാൽ ആളപായമൊന്നും സംഭവിക്കാതെ തീ  അണയ്ക്കാൻ സാധിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News