കൂട്ടുകാര്‍ക്കൊപ്പം പിറന്നാൾ ആഘോഷിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി പതിനേഴുകാരൻ

  • 04/09/2022

ജയ്പൂർ: സ്വന്തം അമ്മയെ പതിനേഴുകാരന്‍  ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം പെട്ടിയിലടച്ചു. പതിനേഴുകാരൻ. രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയിലെ ഭവാനിമണ്ഡിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

 തന്റെ പതിനേഴാം പിറന്നാളിന് സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ അമ്മ പണം നല്കാൻ വിസമ്മതിച്ചു. ഇതേ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പണം നല്‍കാത്തതിനാല്‍ പതിനേഴുകാരന്‍ വീട്ടിലെ ആട്ടിൻകുട്ടിയെ രഹസ്യമായി വിറ്റിരുന്നു. 

ഇത് കണ്ടെത്തിയ അമ്മ വഴക്കുപറഞ്ഞതും, തല്ലിയതുമാണ് കൊലപാതകത്തിനുള്ള പ്രകോപനം. വീട്ടിനുള്ളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പെട്ടിക്കുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയ പിതാവാണ് പോലീസിൽ പരാതി നല്‍കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു. യുവാവിനെ അറസ്റ്റുചെയ്തു. 

Related News