കുവൈറ്റ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ മന്ത്രാലയ ജീവനക്കാർ കുത്തിയിരിപ്പ് പ്രതിഷേധം സംഘടിപ്പിച്ചു

  • 04/09/2022

കുവൈറ്റ് സിറ്റി : വിവിധ അലവൻസുകളും ആവശ്യങ്ങളും ഉന്നയിച്ച് കുവൈത്തിലെ വൈദ്യുതി, ജല മന്ത്രാലയ ജീവനക്കാർ ഇന്ന് ഞായറാഴ്ച മന്ത്രാലയത്തിന്റെ ജനറൽ ഓഫീസിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. വർഷങ്ങളായി തങ്ങൾ ആവശ്യപ്പെടുന്ന അലവൻസുകൾ അനുവദിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അലവൻസുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മന്ത്രാലയ മന്ദിരത്തിൽ പ്രതിഷേധിക്കുന്ന ജീവനക്കാരുടെ ആവശ്യങ്ങൾ വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രി അലി അൽ മൂസ പരിശോധിക്കുമെന്നും,അലവൻസുകൾ അംഗീകരിക്കുന്നതിന് മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുകയാണെന്ന് അൽ-മൂസ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News