ലഹരിമരുന്ന് കേസുകളിൽ 31 ശതമാനം വർധന; 2021ൽ കുവൈത്തിൽ രജിസ്റ്റർ ചെയ്തത് 2382 കേസുകൾ

  • 05/09/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിമരുന്ന് കേസുകളിൽ കഴിഞ്ഞ വർഷം 31 ശതമാനം വർധനയുണ്ടായതായി കണക്കുകൾ.  2021ൽ രജിസ്റ്റർ ചെയ്തത് 2382 കേസുകളാണ്. 2020ൽ 1820 കേസുകൾ മാത്രമായിരുന്നു. 30.9 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സയ്യിദ് ഹാഷിം അൽ ഖല്ലാഫിന്റെ നേതൃത്വത്തിൽ നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാ​ഗം തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആകെ കുറ്റകൃത്യങ്ങളുടെ എണ്ണം 2020ൽ 5,473 കേസുകളായിരുന്നു. ഇത് 2021ൽ 6,318 കേസുകളായി വർധിച്ചു. 845 കേസുകൾ അല്ലെങ്കിൽ 15.4 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. അതുപോലെ, തട്ടിക്കൊണ്ടുപോകൽ, തടങ്കൽ വയ്ക്കൽ എന്നീ കുറ്റകൃത്യങ്ങൾ 2020ൽ 202 കേസുകൾ ആയിരുന്നത് 2021ൽ 252 കേസുകളായി വർധിച്ചു. ബാങ്ക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്, 2020ൽ രജിസ്റ്റർ ചെയ്യപ്പെട്ടത് 1,099 കേസുകളാണ്. 2021ൽ അത് 1145 കേസുകളായാണ് കൂടിയത്. ജുവനൈൽ പ്രോസിക്യൂഷനിലേക്ക് 2650 കേസുകളെത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News