കെട്ടിട നിയമലംഘനങ്ങൾക്കെതിരെ വമ്പൻ ക്യാമ്പയിനുമായി കുവൈറ്റ് മുനിസിപ്പാലിറ്റി ടീം

  • 05/09/2022


കുവൈത്ത് സിറ്റി: ബ്രാഞ്ച് മാനേജർമാരുടെ ഓഫീസിലെ നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള വകുപ്പുകളും മുനിസിപ്പാലിറ്റിയുടെ ബ്രാഞ്ചുകളിലെ എമർജൻസി, റാപ്പിഡ് ഇന്റർവെൻഷൻ ടീമുകൾക്കും പുതിയ ദൗത്യത്തിന് ഉത്തരവിട്ട് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചി. അഹമ്മദ് അൽ മൻഫൂഹി. ഫീൽഡ് ടൂറുകൾ നടത്തി നിരീക്ഷിച്ച കെട്ടിട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയാണ് സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത്. 

നിർമ്മാണ ലംഘനങ്ങൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാനാണ് സർക്കുലറിൽ നിർദേശിച്ചിട്ടുള്ളത്. എൻജിനീയർ ജാബർ അബ്ദുള്ളയുടെയും കൺസൾട്ടന്റായ ഫഹദ് അൽ സുമൈത്തിന്റെയും മേൽനോട്ടത്തിൽ ക്യാപിറ്റൽ ഗവർണറേറ്റിന്റെ പ്രദേശങ്ങൾ പരിശോധിക്കാൻ അടിയന്തര, റാപ്പിഡ് ഇന്റർവെൻഷൻ ടീമും അഹമ്മദി ഗവർണറേറ്റുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നീക്കം ചെയ്യൽ വകുപ്പിന്റെ ടീമും നിയോഗിക്കപ്പെട്ടിട്ടുണ്ട്. 

ഫൈസൽ അൽ ഫൈലക്കാവിയുടെയും അസിസ്റ്റന്റ് കൗൺസിലർ ഇബ്തിസാം അൽ യൂസഫിന്റെയും മേൽനോട്ടത്തിൽ ഹവല്ലി ഗവർണറേറ്റിലെ പ്രദേശങ്ങൾ പരിശോധിക്കാൻ ജഹ്‌റ ഗവർണറേറ്റിലെ എമർജൻസി ആൻഡ് റാപ്പിഡ് ഇന്റർവെൻഷൻ ടീമിനെയും ലംഘനങ്ങൾ നീക്കം ചെയ്യുന്ന വകുപ്പിനെയും നിയോഗിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News