കുട്ടികൾക്കുള്ള വാക്സിന്റെ പുതിയ ഷിപ്പ്മെന്റ് രാജ്യത്തെത്തി

  • 05/09/2022

കുവൈത്ത് സിറ്റി: എല്ലാ വാക്സിനേഷനുകളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോ​ഗ്യ മന്ത്രാലയം. ഹെപ്പറ്റൈറ്റിസ് ബി, ഇൻഫ്ലുവൻസ, അഞ്ചാംപനി, മെനിഞ്ചൈറ്റിസ് എന്നിവയുൾപ്പെടെ ഒന്നിലധികം രോഗങ്ങളെ തടയുന്നതിനുള്ളതും കൊവിഡ് വാക്സിനുകളും കുട്ടികൾക്ക് നൽകുന്ന വിവിധ വാക്സിനേഷനുകളും ഉൾപ്പെടെയുള്ളവ ആരോഗ്യ മന്ത്രാലയത്തിന്റെ വെയർഹൗസുകളിൽ സജ്ജമാണ്. കഴിഞ്ഞ ആഴ്ച കുട്ടികൾക്കുള്ള വാക്സിന്റെ പുതിയ ഷിപ്പ്മെന്റ് രാജ്യത്തെത്തി. ഇതിന്റെ വിതരണവും നടത്തി.

സമൂഹത്തിന്റെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി എല്ലാ വിഭാഗങ്ങൾക്കും ഗ്രൂപ്പുകൾക്കുമുള്ള മരുന്നുകളുടെയും വാക്സിനേഷനുകളുടെയും കാര്യത്തിൽ മന്ത്രാലയം വിട്ടുവീഴ്ച ചെയ്യില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. സാംക്രമിക ശ്വാസകോശ രോഗങ്ങൾ, അതായത് സീസണൽ ഇൻഫ്ലുവൻസ, ന്യുമോകോക്കൽ ന്യുമോണിയ എന്നിവയടക്കം ശൈത്യകാല രോഗങ്ങൾക്കുള്ള സീസണൽ പ്രതിരോധ കുത്തിവയ്പ്പുകളുടെ പ്രചാരണം അടുത്ത ഒക്ടോബറിൽ ആരംഭിക്കാൻ മന്ത്രാലയം തയ്യാറെടുക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News