കുവൈത്തിൽ കുട്ടികളിൽ 20 ശതമാനം പേർക്ക് പ്രമേഹം വരാനുള്ള സാധ്യതയെന്ന് പഠനം

  • 06/09/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കുട്ടികളിൽ 20 ശതമാനം പേർക്ക് പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തൽ. 10 വർഷം മുമ്പ് കുവൈത്തിൽ ആരംഭിച്ച ഒരു പഠനത്തിന്റെ നിഗമനങ്ങളിലേക്ക് ​ഗവേഷകർ എത്തിച്ചേരുമ്പോഴാണ് കുട്ടികളിലെ പ്രമേഹസാധ്യതകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസിന്റെയും ഡാസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പിന്തുണയോടെയും ധനസഹായത്തോടെയുമള്ള ഈ പഠനം മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലുതാണ്.

ഡാസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറും ഗവേഷകനും ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമായ ഹിന്ദ് അൽ ഖാദ്രിക്കൊപ്പം നിരവധി സഹ ഗവേഷകരും അതിൽ പ്രവർത്തിച്ചിട്ടുണ്ട്. അമിതവണ്ണത്തിനും പ്രമേഹത്തിനുമുള്ള അപകട ഘടകങ്ങളെ കുറിച്ച് പഠിക്കുന്നതിനായി 8,000ത്തിലധികം കുവൈത്തി കുട്ടികളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. കുവൈത്തിലെ കുട്ടികളിൽ പൊണ്ണത്തടി കൂടുതലായി കാണപ്പെടുന്നതായി അൽ ഖാദ്രി റിപ്പോർട്ട് ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News