ബാങ്കിൽ നിന്ന് മടങ്ങിവേ പള്ളിയിൽ പ്രാർത്ഥിക്കാൻ കയറി; കുവൈത്തി പൗരന്റെ വാഹനത്തിൽ നിന്ന് 4000 KD മോഷണം

  • 06/09/2022

കുവൈത്ത് സിറ്റി: കുവൈത്തി പൗരന്റെ 4,000 ദിനാർ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ബാങ്കിൽ നിന്ന് പണം പിൻവലിച്ച് മടങ്ങുന്ന വഴിയിൽ പള്ളിയിൽ കയറിയ സമയത്താണ് പ്രതി കുവൈത്തി പൗരന്റെ വാഹനത്തിൽ നിന്ന പണം മോഷ്ടിച്ചത്. ജഹ്റ ​ഗവർണറേറ്റിലെ തൈമ പൊലീസ് സ്റ്റേഷനിൽ പണം നഷ്ടപ്പെട്ടതായി കുവൈത്തി പൗരൻ പരാതി നൽകുകയായിരുന്നു. ഖസർ പ്രദേശത്തെ ബാങ്കിൽ നിന്ന് പണം പിൻവലിച്ച് വരുന്ന് വഴിക്ക് നസീം പ്രദേശത്തെ പള്ളിയിലാണ് പ്രാർത്ഥിക്കാനായി കയറിയത്.

ഈ സമയം വാഹനത്തിന്റെ വിൻഡോ തകർത്താണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതോടെ സംഭവസ്ഥലത്ത് എത്തി അന്വേഷണ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തി. കുവൈത്തി പൗരൻ പണം പിൻവലിച്ച് ഖസർ പ്രദേശത്തെ ബാങ്കിലും പരിശോധനകൾ നടന്നു. ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായ തരത്തിൽ ഒരാളെ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് പണവുമായി തന്നെ പ്രതിയെ പിടികൂടിയത്. കുവൈത്തി പൗരൻ പണം പിൻവലിച്ചപ്പോൾ മുതൽ പിന്തുടരുകയാണെന്നും പള്ളിയിലേക്ക് പോയ സമയത്ത് മോഷണം നടത്തുകയായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News