വർക്ക് പെർമിറ്റിൽ തൊഴിലാളികളുടെ വിരലടയാളം നിർബന്ധമാക്കി കുവൈറ്റ് മാൻപവർ അതോറിറ്റി

  • 06/09/2022

കുവൈത്ത് സിറ്റി: തൊഴിലാളി ക്ഷേമം ഉറപ്പ് വരുത്തുന്നതിന് പുതിയ സംവിധാനവുമായി മാൻപവർ അതോറിറ്റി. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും ​ഗാർഹിക തൊഴിലാളികൾക്കും അവർക്ക് അവരുടെ സാമ്പത്തിക അവകാശങ്ങൾ നൽകുന്നതിനുമായാണ് പുതിയ സംവിധാനം. തൊഴിലാളിയുടെ മുഴുവൻ സാമ്പത്തിക കുടിശ്ശികയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി വർക്ക് പെർമിറ്റ് റദ്ദാക്കൽ ഫോമിൽ വിരലടയാളം പതിക്കണമെന്ന് അതോറിറ്റിയിലെ ബന്ധപ്പെട്ട വകുപ്പുകൾ നിർദേശിക്കുന്നത്.

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ക്ലിയറൻസിന്റെ നിബന്ധനകൾ അന്തിമമായി പാലിക്കപ്പെടുന്നുണ്ടെന്നും ആദ്യ കക്ഷിക്ക് അതിന്റെ സാമ്പത്തിക കുടിശ്ശിക ലഭിക്കുന്നുണ്ടെന്നും ഈ നടപടി ഉറപ്പാക്കുമെന്ന് മാൻപവർ അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. അതോറിറ്റി തയാറാക്കിയ ഫോം അഞ്ച് വ്യത്യസ്ത ഭാഷകളിൽ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് തൊഴിലാളിയോ തൊഴിലുടമയോ ആകട്ടെ, രണ്ട് കക്ഷികൾക്കിടയിലുള്ള ഉത്തരവാദിത്തമായി കണക്കാക്കപ്പെടുകയും ചെയ്യും. 

അതോറിറ്റിയുടെ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അതിന്റെ വിവിധ വകുപ്പുകളിൽ ദിവസവും പരാതികളും തൊഴിൽ നിരീക്ഷണങ്ങളും സ്വീകരിക്കുന്നത് തുടരുകയും തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നിയമത്തിന്റെ നടപ്പാക്കുന്നതിന് പൂർണ്ണ ശേഷിയോടെ പ്രവർത്തിക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News