പ്രളയം നാശം വിതച്ച പാകിസ്ഥാന് സഹായം; ഒരു മണിക്കൂറിനുള്ളിൽ 148,000 ദിനാർ

  • 06/09/2022

കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് സാമൂഹികകാര്യ മന്ത്രാലയവും ചാരിറ്റബിൾ സൊസൈറ്റികളും ചേർന്ന് പ്രളയം നാശം വിതച്ച പാകിസ്ഥാന്റെ ദുരിതാശ്വാസത്തിനായി സംയുക്ത ക്യാമ്പയിൻ ആരംഭിച്ചു. ധനശേഖരണം ലക്ഷ്യമിട്ടുള്ള ക്യാമ്പയിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ 6,397ലധികം പൗരന്മാരും താമസക്കാരുമാണ് മുന്നോട്ട് വരികയും പാക്കിസ്ഥാനിലെ ദുരിതബാധിതരുടെ പിന്തുണയ്ക്കും ആശ്വാസത്തിനുമായി സംഭാവനകൾ നൽകുകയും ചെയ്തത്. 

ക്യാമ്പയിൻ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ 148,000 ദിനാർ സമാഹരിക്കാൻ കഴിഞ്ഞു. കുവൈത്തിന് പുറത്ത് നിന്നുള്ള ദാതാക്കളുടെ പങ്കാളിത്തം അനുവദിക്കുന്ന കെ നെറ്റ് അല്ലെങ്കിൽ വിസ, മാസ്റ്റർകാർഡ് എന്നിവയിലൂടെ ഇലക്ട്രോണിക് സാമ്പത്തിക സംഭാവനകൾ മാത്രമേ അനുവദിക്കുന്നുള്ളൂ. ജീവകാരുണ്യ പ്രവർത്തന രംഗത്ത് വലിയ ഒരു ചരിത്രവും പേറുന്ന രാജ്യമാണ് കുവൈത്ത് എന്ന് അന്താരാഷ്ട്ര സമൂഹങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്ന് സാമൂഹ്യകാര്യ മന്ത്രാലയ ആക്ടിംഗ് അണ്ടർസെക്രട്ടറി മുസ്സലം അൽ സുബൈ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News