കുവൈത്തിലെ മഴക്കാലത്തിന് മുമ്പുള്ള അഗ്നിശമന സേനയുടെ മുന്നൊരുക്കങ്ങള്‍ ആഭ്യന്തര മന്ത്രി വിലയിരുത്തി

  • 06/09/2022

കുവൈത്ത് സിറ്റി: മഴക്കാലത്തിന് മുമ്പുള്ള അഗ്നിശമന സേനയുടെ മുന്നൊരുക്കങ്ങള്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നേരിട്ടെത്തി വിലയിരുത്തി. അല്‍ റായ് പ്രദേശത്തെ സപ്പോര്‍ട്ട് സെന്‍ററിലാണ് മന്ത്രിയെത്തിയത്. ജനറൽ ഫയർ ബ്രിഗേഡ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രാദും നിരവധി സേനാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. ലോകത്തിലെ ഏറ്റവും ആധുനികമായ ഹൈഡ്രോളിക് വാട്ടർ പമ്പുകൾ അവലോകനം ചെയ്തുകൊണ്ടാണ് മന്ത്രി പരിശോധന തുടങ്ങിയത്.

എല്ലാ വലുപ്പത്തിലുമുള്ള ഇലക്ട്രിക്കൽ, മെക്കാനിക്കൽ പമ്പുകൾക്ക് പുറമേ, മിനിറ്റിൽ ഏകദേശം 550,000 ലിറ്റർ വെള്ളം വലിച്ചെടുക്കുമെന്ന് കണക്കാക്കപ്പെടുന്നവയാണ് ഹൈഡ്രോളിക് വാട്ടർ പമ്പുകൾ. രക്ഷാപ്രവർത്തനം, റോഡുകൾ തുറക്കൽ തുടങ്ങി സപ്പോർട്ട് സെന്ററിന്റെ ബാക്കി സംവിധാനങ്ങളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും അധികൃതര്‍ മന്ത്രിക്ക് വിശദീകരിച്ച് നല്‍കി. പേമാരിയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങുന്നവരെയും അവരുടെ സ്വത്തക്കളും വേണ്ടി രക്ഷാപ്രവർത്തനം നടത്താൻ തയ്യാറാക്കിയ സേനയുടെ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്ന അഗ്നിശമന സേനയുടെ വർക്ക് ഷോപ്പും മന്ത്രി അൽ ഖാലിദ് സന്ദർശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News