ജലീബ് അല്‍ ഷുവൈക്ക്, മെഹ്ബൂല പ്രദേശങ്ങളിൽ മിന്നല്‍ പരിശോധന

  • 06/09/2022


കുവൈത്ത് സിറ്റി: വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് കൊണ്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. ജലീബ് അല്‍ ഷുവൈക്ക്, മെഹ്ബൂല  പ്രദേശങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി അബ്‍ദുള്ള അല്‍ റെജൈബിന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. 

മുബാറക് അൽ കബീർ, ഫർവാനിയ ഗവർണറേറ്റുകളിലെ അൽ ഖുറൈൻ, അൽ ദജീജ് മാർക്കറ്റുകളിൽ അപ്രതീക്ഷിത സുരക്ഷാ ക്യാമ്പയിനും നടന്നു. താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർ, വാണ്ടഡ് ലിസ്റ്റിലുള്ളവര്‍, പൊതു ധാർമ്മികത ലംഘിക്കുന്നവർ തുടങ്ങി നിരവധി പേരെ അറസ്റ്റ് ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News