കുവൈത്തിൽ സ്വകാര്യ ഹൗസിംഗ് ഏരിയകളിൽ ഷോപ്പുകളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം

  • 07/09/2022



കുവൈത്ത് സിറ്റി: സെൻട്രൽ മാർക്കറ്റുകൾ ഒഴികെ സ്വകാര്യ റെസിഡൻസി മേഖളകളിൽ പ്രവർത്തിക്കുന്ന കടകളുടെ പ്രവർത്തന സമയം പരമാവധി അർദ്ധരാത്രി 12 വരെയെന്നുള്ള നിബന്ധന കർശനമാക്കുന്നു. ഇത് സംബന്ധിച്ച് 2009 ലെ 215-ലെ പ്രമേയത്തിൽ പറഞ്ഞിരിക്കുന്നത് നടപ്പാക്കേണ്ടതിന്റെ ആവശ്യകത കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതർ ആവർത്തിച്ചു. ഫാർമസികൾ ഉൾപ്പെടെ ചില വാണിജ്യ പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും ഒഴിവാക്കൽ ലഭിക്കാനുള്ള അഭ്യർത്ഥനയുടെ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും.

ഉപഭോക്താക്കൾ എത്താതെ ഓൺലൈനായി പ്രവർത്തിക്കാൻ ചില വിഭാ​ഗങ്ങളെ അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്നാണ്. പൊതുതാൽപ്പര്യം ലക്ഷ്യമിട്ടാകും തീരുമാനം നടപ്പിലാക്കുന്നത്. സ്വകാര്യ ഹൗസിംഗ് ഏരിയകളിൽ സുരക്ഷിതത്വവും സമാധാനവും കൈവരിക്കുക, യുവാക്കളെ ഏതെങ്കിലും പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നിബന്ധനയ്ക്ക് പിന്നില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News