ഇന്ത്യൻ തൊഴിലാളികൾക്ക് അക്രിഡിറ്റേഷൻ; തയാറെന്ന് സ്ഥാനപതി സിബി ജോർജ്

  • 07/09/2022



കുവൈത്ത് സിറ്റി: സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സിന്റെ പ്രസിഡന്റ് എം ഫൈസൽ അൽ അറ്റലുമായി നടത്തിയ ചർച്ചയുടെ ഫലങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. അസോസിയേഷനിലെ ഇന്ത്യൻ എഞ്ചിനീയർമാർക്കുള്ള പ്രൊഫഷണൽ അക്രഡിറ്റേഷന്റെ സംവിധാനങ്ങളെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. കൊവിഡ് മഹാമാരിയുടെ ഘട്ടത്തിൽ പോലും കഴിഞ്ഞ രണ്ട് വർഷമായി 
എംബസിയും അസോസിയേഷനും തമ്മിലുള്ള ചർച്ചകൾ തടസപ്പെടാതെ ആനുകാലികമായി മുന്നോട്ട് പോകുന്നുണ്ട്.
‌‌
കുവൈത്തിലെ ഈ വിഭാഗത്തിൽ ഏറ്റവുമധികം പേർ ഇന്ത്യൻ എഞ്ചിനീയർമാരാണ്. അവർക്ക് പൊതുവെ സൊസൈറ്റിയിൽ നിന്ന് അക്രഡിറ്റേഷൻ മേഖലയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് സിബി ജോർജ് പറഞ്ഞു. സമീപ ഭാവിയിൽ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഇന്ത്യ സന്ദർശിക്കാനുള്ള അസോസിയേഷന്റെ തീരുമാനത്തെ സിബി ജോർജ് പ്രശംസിച്ചു. കുവൈത്തിലേക്ക് വരുന്നതിന് മുമ്പ് നഴ്‌സുമാർ ഉൾപ്പെടെ ഒന്നിലധികം പ്രൊഫഷനുകളിൽ ഈ നടപടിക്രമം പിന്തുടരുന്നുണ്ടെന്നും പാലിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യയിലെ പ്രൊഫഷണൽ-എഞ്ചിനീയറിംഗ് അക്രഡിറ്റേഷന്റെ സംവിധാനങ്ങളിലെ വിടവ് കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളെ കാണുന്നതിന് അസോസിയേഷനിൽ നിന്ന് ഒരു പുതിയ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് അയക്കാനും കുവൈത്തിൽ ജോലി ചെയ്യുന്നതിനുള്ള അക്രഡിറ്റേഷന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും കരാർ ആയതായി അൽ അറ്റൽ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News