അത്താഴമുണ്ടാക്കിയില്ല; ഭാര്യയെ 72കാരന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊന്നു

  • 07/09/2022

ഡെറാഡൂണ്‍: അത്താഴമുണ്ടാക്കാതിരുന്ന ഭാര്യയെ 72കാരന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ ദലന്‍വാലയിലാണ് സംഭവം. ദെഹ്റാദൂണ്‍ ദാലന്‍വാല സ്വദേശിയും ഹോട്ടലുടമയുമായ രാംസിങ്ങാണ് ഭാര്യ ഉഷാദേവി(53)യെ അടിച്ചു കൊലപ്പെടുത്തിയത്. 

ഒരു ഫാസ്റ്റ്ഫുഡ് സ്റ്റാള്‍ ഉടമയാണ് എഴുപത്തിരണ്ടുകാരന്‍. സംഭവം നടന്ന തിങ്കളാഴ്ച പതിവ് പോലെ രാത്രി വീട്ടിലെത്തിയ റാം സിംഗ് അത്താഴം ആവശ്യപ്പെട്ടെങ്കിലും പാചകം ചെയ്യാന്‍ ഉഷദേവി തയ്യാറായില്ല. ഇതെ തുടര്‍ന്നുണ്ടായ തര്‍ക്കം രൂക്ഷമായപ്പോള്‍ റാം സിംഗ് ക്രിക്കറ്റ് ബാറ്റ് എടുത്ത് ഉഷാ ദേവിയെ അടിക്കുകയായിരുന്നു. 

അടിയേറ്റ് ബോധരഹിതയായ ഭാര്യയെ ഇയാള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. റാം സിംഗ് വീടിന് അടുത്തുള്ള അംബുലന്‍സ് വിളിച്ചു വരുത്തി പരിക്കേറ്റ ഭാര്യയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. കോണിപ്പടിയില്‍ നിന്നും വീണെന്നാണ് ഇയാള്‍ പറഞ്ഞത്. 

എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉഷ ദേവി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതായി  റാം സിംഗ് തുറന്നുപറഞ്ഞു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Related News