നെറ്റ്ഫ്ലിക്സ് ഉള്ളടക്കത്തിനെതിരായ ജിസിസി നിലപാടിനെ പിന്തുണച്ച് കുവൈത്ത്

  • 08/09/2022

കുവൈത്ത് സിറ്റി: നെറ്റ്ഫ്ലിക്സ് ഉള്ളടക്കത്തിനെതിരായ ജിസിസി നിലപാടിനെ പിന്തുണച്ച് കുവൈത്ത്. ഇസ്ലാമിക സാമൂഹിക മൂല്യങ്ങളെ അപമാനിക്കുന്ന ഉള്ളടക്കം യുഎസ് സ്ട്രീമിംഗ് ഭീമൻ നെറ്റ്ഫ്ലിക്സ് നീക്കം ചെയ്യണമെന്നാണ് ആവശ്യം. ഗൾഫ് സഹകരണ കൗൺസിലിന്റെ അഭ്യർത്ഥനയോട് നെറ്റ്ഫ്ലിക്സ് എത്രത്തോളം പൊരുത്തപ്പെടുമെന്ന് കുവൈത്ത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയവും കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇസ്ലാമിക മൂല്യങ്ങളെ അപമാനിക്കുന്ന ഏതൊരു ഉള്ളടക്കവും കർശനമായി നിരോധിക്കുമെന്നും ഗൾഫ്, അറബ് രാജ്യങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നെറ്റ്ഫ്ലിക്സ് നിയമനടപടി നേരിടേണ്ടിവരുമെന്നും പ്രസ്താവന മുന്നറിയിപ്പ് നൽകി. നേരത്തെ, ഈജിപ്തിലെ മീഡിയ റെഗുലേറ്റർ ബുധനാഴ്ച നെറ്റ്ഫ്ലിക്സും മറ്റ് സ്ട്രീമിംഗ് സേവനങ്ങളും മുസ്ലീം രാജ്യങ്ങളുടെ സാമൂഹിക മൂല്യങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ക്കെതിരെയാണ് പ്രതികരണങ്ങള്‍.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News