കുവൈത്തിലെ സുലൈബിയ ജല ശുദ്ധീകരണ പ്ലാന്റ് ഗുണനിലവാരത്തിൽ ലോകത്തിലെ ഏറ്റവും വലുതെന്ന് റിപ്പോർട്ട്

  • 08/09/2022

കുവൈത്ത് സിറ്റി: പ്രതിദിനം ഒരു ദശലക്ഷം ക്യുബിക് മീറ്റർ ശേഷിയുള്ള 4 ജലശുദ്ധീകരണ പ്ലാന്‍റുകളാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രാലയം. പ്രതിദിനം 600,000 ക്യുബിക് മീറ്റർ ശേഷിയുള്ള സുലൈബിയ പ്ലാന്റ്, പ്രതിദിനം 18,000 ക്യുബിക് മീറ്റർ ശേഷിയുള്ള കബ്ധ് ട്രിപ്പിൾ വാട്ടർ പ്ലാന്റ്, വിപുലീകരണത്തിന് ശേഷം ഇത് പ്രതിദിനം 270,000 ക്യുബിക് മീറ്റർ ഉൽപ്പാദിപ്പിക്കും. കൂടാതെ 29,000 ക്യുബിക് മീറ്റർ ശേഷിയുള്ള റാഖ പ്ലാന്‍റും 
25,000 ക്യുബിക് മീറ്റര്‍ ഉത്പാദിപ്പിക്കുന്ന ഉമ്മുൽ-ഹൈമാൻ പ്ലാന്‍റുമുണ്ട്. 

മലിനജലം സംസ്കരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള സുലൈബിയ ശുദ്ധീകരണ പ്ലാന്റ് ക്വാട്ടേണറി ട്രീറ്റ്‌മെന്റിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലുതാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. സുലൈബിയ പ്യൂരിഫിക്കേഷൻ പ്ലാന്റിൽ ഐഎസ്ഒ സർട്ടിഫൈഡ് ലബോറട്ടറി സജ്ജീകരിച്ചിട്ടുണ്ട്. ഇത് മൊത്തം മലിനജലത്തിന്റെ 60 ശതമാനം ശുദ്ധീകരിക്കുകയും നാല് വഴികളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം സുലൈബിയ ജല ശുദ്ധീകരണ നിയന്ത്രണ കേന്ദ്രത്തിലേക്ക് മാറ്റുകയും വഫ്ര, അബ്ദാലി ഫാമുകളിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News