കുവൈത്തിൽ നഴ്സറികൾക്കുള്ള ലൈസൻസ് 5 വർഷത്തേക്ക്; മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.

  • 08/09/2022

കുവൈത്ത് സിറ്റി: സ്വകാര്യ നഴ്സറികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന 2014ലെ 22-ാം നമ്പർ നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ സംബന്ധിച്ച് വാണിജ്യ, വ്യവസായ, സാമൂഹ്യകാര്യ മന്ത്രി ഫഹദ് അൽ ഷരിയാൻ 2022ലെ 129 എ നമ്പർ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. പുതിയ എക്സിക്യൂട്ടീവ് റെഗുലേഷൻ, 2014 ലെ പ്രമേയം നമ്പർ 136 / എ പ്രകാരം പുറപ്പെടുവിച്ച പഴയ കൗണ്ടർപാർട്ട് നിർത്തലാക്കി, അടുത്ത ആഴ്ചയുടെ തുടക്കത്തിൽ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും.

ആര്‍ട്ടിക്കിള്‍ 16 പ്രകാരം ലൈസൻസ് അഞ്ച് വർഷത്തേക്ക് നൽകുമെന്നുള്ളതാണ് സുപ്രധാനമായ തീരുമാനം. ലൈസൻസ് ഉടമ അതിന്റെ കാലാവധി തീരുന്നതിന് നാല് മാസം മുമ്പെങ്കിലും മന്ത്രാലയത്തെ പുതുക്കുന്നതിനായി സമീപിക്കണം. ആർട്ടിക്കിൾ 12 പ്രകാരം ലൈസൻസിന് അപേക്ഷിക്കുന്നയാൾ ഒരു കുവൈത്തിയായിരിക്കണമെന്നും ഡിപ്ലോമയോ യൂണിവേഴ്‌സിറ്റി യോഗ്യതയോ ഉള്ളവരായിരിക്കണമെന്നുമാണ് നിബന്ധന. സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യരുതെന്നും അനുച്ഛേദം 22 അനുശാസിക്കുന്നു. ലൈസൻസിന്‍റെ സാധുതയുള്ള മുഴുവൻ കാലയളവിലേക്ക് 5,000 ദിനാർ സാമ്പത്തിക സുരക്ഷ തുകയായി അടയ്ക്കണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News