കുവൈത്തിൽ കൺസ്ട്രക്ഷൻ വാഹനങ്ങൾ റോഡിലൂടെ ഓടിക്കുന്നത് നിരോധിച്ചു

  • 08/09/2022

കുവൈത്ത് സിറ്റി: അത്യാവശ്യമല്ലാത്ത സാഹചര്യത്തിൽ പൊതുനിരത്തുകളിൽ കൺസ്ട്രക്ഷൻ വാഹനങ്ങൾ ഓടിക്കരുതെന്ന് ഡ്രൈവർമാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കൺസ്ട്രക്ഷൻ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും നിയമലംഘനത്തിന് ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ചില കൺസ്ട്രക്ഷൻ വാഹനങ്ങൾ നിരത്തിൽ ഓടുന്നത് ശ്രദ്ധയിൽപ്പെട്ടു. റോഡുകളിലുള്ള മറ്റ് വാഹനങ്ങൾക്കും ഡ്രൈവർമാർക്കും അപകടമോ കേടുപാടുകളോ സംഭവിക്കാതിരിക്കാനാണ് ഈ തീരുമാനം. നിയമലംഘനത്തിന് ലൈസൻസ് പിൻവലിക്കാനും വാഹനവും പിടിച്ചെടുക്കാനും ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കാനുമാണ് നിർദേശം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News