സുരക്ഷാ ചുമതലകൾ നിർവഹിക്കാനായി എപ്പോഴും സന്നദ്ധരായിരിക്കണം; കുവൈറ്റ് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി

  • 08/09/2022

കുവൈത്ത് സിറ്റി: ആവശ്യമായ സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും എപ്പോഴും സന്നദ്ധരായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്. പൊലീസുകാരുടെ പ്രയത്നങ്ങളെയും അവരുടെ ഉയർന്ന മനോവീര്യത്തെയും അദ്ദേഹം പ്രകീർത്തിച്ചു. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് സുരക്ഷാ ക്യാമ്പയിനുകൾ തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അണ്ടർ സെക്രട്ടറി ഊന്നിപ്പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ്, പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റജീബ് എന്നിവർക്കൊപ്പം  ജഹ്റ, അൽ അസിമാഹ് ​ഗവർണറേറ്റുകളിലെ ചില പൊലീസ് സ്റ്റേഷനുകളിൽ അൽ ബർജാസിന്റെ അപ്രതീക്ഷിത സന്ദർശനം നടത്തി. വിവിധ പ്രദേശങ്ങളിലെ സുരക്ഷ ക്രമീകരണങ്ങൾക്ക് വിപുലമായ സുരക്ഷാ ക്യാമ്പയിനുകൾ തുടരുന്നതിനുള്ള ഉദ്യോഗസ്ഥരുടെ സന്നദ്ധതയും തയ്യാറെടുപ്പുകളും മനസിലാക്കാൻ ലക്ഷ്യമിട്ടായിരുന്നു മിന്നൽ സന്ദർശനം. ദിവസേന കുവൈത്തിൽ നിരവധി നിയമലംഘകരെയാണ് അറസ്റ്റ് ചെയ്യുന്നത്. 

അതോടൊപ്പം പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനും വ്യക്തികളെ കടത്തുന്നത് തടയുന്നതിനുമുള്ള വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ സുരക്ഷാ ഫോളോ-അപ്പ്, പൊതുജനങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തികൾ നടത്തിയതിന് വിവിധ രാജ്യക്കാരായ 25 പേരെ അറസ്റ്റ് ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News