പ്രവാസിയുടെ കൊലപാതകം; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കുവൈറ്റ് പോലീസ്

  • 08/09/2022



കുവൈറ്റ് സിറ്റി : സബാഹ് അൽ-അഹമ്മദ് പ്രദേശത്തുനിന്ന്  നിന്ന് ഇന്ത്യക്കാരന്റെ കൊലയാളിയെ പിടികൂടാൻ അൽ-അഹമ്മദി ഡിറ്റക്ടീവുകൾക്ക് കഴിഞ്ഞതായി റിപ്പോർട്ട് ,  പിടിക്കപ്പെട്ടയാൾ  ജാഖൂറിന്റെ ഉടമയുടെ മകനായ സ്വദേശിയാണെന്ന് തെളിഞ്ഞു. ഇന്ന് പുലർച്ചെയാണ് കുറ്റകൃത്യം നടന്നത്, കൊലയാളി കുറ്റകൃത്യം പോലീസിൽ  റിപ്പോർട്ട് ചെയ്തവൻ തന്നെയാണെന്ന് ഡിറ്റക്ടീവുകൾ വെളിപ്പെടുത്തി, താൻ ജാഖൂറിൽ വന്ന് രക്തം പുരണ്ട ഇന്ത്യക്കാരനെ കണ്ടെത്തി രക്ഷിക്കാൻ ശ്രമിക്കുകയും തുടർന്ന് മരണപ്പെടുകയും ചെയ്‌തെന്ന്  പോലീസിൽ അറിയിച്ചു. 

പ്രതിയുടെ  വിവരണത്തിൽ ഡിറ്റക്ടീവുകൾക്ക് സംശയം തോന്നി, തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇന്ത്യക്കാരനുമായുള്ള  തർക്കം കാരണം താനാണു അയാളെ കൊലപ്പെടുത്തിയതെന്ന് സമ്മതിരച്ചു, ഇദ്ദേഹത്തെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News