വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കാമുകന്‍റെ തട്ടിപ്പ്; ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി

  • 08/09/2022

കുവൈത്ത് സിറ്റി: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കാമുകിയുടെ പണം തട്ടിയ കേസില്‍ കോടതി ശിക്ഷ വിധിച്ചു. കുവൈത്തി പൗരനെ ആറ് മാസം കഠിന തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. ഒരു ബിസിനസ്സ് സംരംഭം ഒരുമിച്ച് തുടങ്ങാമെന്നും പ്രോജക്ട് പൂർത്തിയാക്കിയ ശേഷം വിവാഹം കഴിക്കാമെന്നുമാണ് കുവൈത്തി പൗരന്‍ കാമുകിയോട് പറഞ്ഞിരുന്നതെന്ന് കേസ് ഫയല്‍ വ്യക്തമാക്കുന്നു. നിക്ഷേപത്തുക പ്രതിക്ക് തവണകളായി യുവതി കൈമാറിയെങ്കിലും പ്രതി തട്ടിപ്പ് നടത്തുകയായിരുന്നു.  പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ വഞ്ചന, പണം തട്ടൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News