ഐസ്‌ക്രീം കാർട്ടുകളുടെ നിയമലംഘനങ്ങള്‍; മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഗ് കൂടിക്കാഴ്ച നടത്തി

  • 09/09/2022


കുവൈത്ത് സിറ്റി: ട്രാഫിക്ക് പരിശോധന ക്യാമ്പയിനിടെ മൊബൈൽ ഐസ്‌ക്രീം കാർട്ടുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുയര്‍ന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കെഡിഡി, കെഡികൗ , പെട്ര കമ്പനികളുടെ പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഗ് കൂടിക്കാഴ്ച നടത്തി. ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ ജനറല്‍ അതോറിറ്റി, ഹവല്ലി ഇന്‍സ്പെക്ഷന്‍ വിഭാഗം, ടെക്നിക്കല്‍ വിഭാഗം തുടങ്ങിയവയും ചര്‍ച്ചയില്‍ പങ്കാളിയായി.

ഐസ്‌ക്രീം കാർട്ടുകളുടെ നിയമലംഘനങ്ങളുടെ ഫോട്ടോകളും വീഡിയോകളും കമ്പനികളുടെ പ്രതിനിധികളെ കാണിച്ച അല്‍ സയേഗ് പ്രശ്നങ്ങളെ കുറിച്ച് വിശദീകരിച്ചു. ഇത്തരം വാഹനങ്ങളും ഡ്രൈവർമാരും  പൊതുവഴിയിൽ അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് ഈ സേവനം ഉയർത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഉചിതമായ പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് അല്‍ സയേഗ് പറഞ്ഞു. വാഹന ഡ്രൈവർമാരുടെയും റോഡുകളില്‍ മറ്റ് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെയും സംരക്ഷണത്തിന് ആവശ്യമായ നടപടിക്രമങ്ങള്‍ സജ്ജമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News