അഗ്നിശമന സേനയ്ക്കൊപ്പം ഹവല്ലി ഗവര്‍ണറുടെ പരിശോധന; 636 നിയമലംഘനങ്ങള്‍ കണ്ടെത്തി

  • 09/09/2022



കുവൈത്ത് സിറ്റി: അഗ്നിശമന സേന വിഭാഗം ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 636 നിയമലംഘനങ്ങള്‍. നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച 72 സ്ഥാപനങ്ങള്‍ പൂട്ടിച്ചതായി ഹവല്ലി ഗവര്‍ണര്‍ അലി അല്‍ സഫര്‍ അറിയിച്ചു. ജനറല്‍ ഫയര്‍ ഫോഴ്സിന്‍റെ ഇന്‍സ്പെക്ഷന്‍ ടീമിനൊപ്പം ഗവര്‍ണറും പരിശോധനയില്‍ പങ്കെടുത്തിരുന്നു. സുരക്ഷാ വ്യവസ്ഥകൾ ലംഘിച്ച നിരവധി വെയർഹൗസുകൾ നിരീക്ഷിക്കുകയും അടച്ച് പൂട്ടുകയും ചെയ്തു.

രാജ്യത്തിന്‍റെയും പൗരന്മാരുടെയും സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് അല്‍ സഫര്‍ ഊന്നിപ്പറഞ്ഞു. ദുരന്തങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാൻ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജീവനും സംരക്ഷിക്കുന്നതിൽ അഗ്നിശമന സേനയിലെ അംഗങ്ങൾ വഹിക്കുന്ന മഹത്തായ പങ്കിൽ അഭിമാനമുണ്ടെന്നും ഹവല്ലി ഗവര്‍ണര്‍ അലി അല്‍ സഫര്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News