കോഫി മിഷനുള്ളില്‍ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് കുവൈത്ത് അധികൃതര്‍

  • 09/09/2022

കുവൈത്ത് സിറ്റി: കോഫി മിഷനുള്ളില്‍ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് കുവൈത്ത് അധികൃതര്‍. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ കസ്റ്റംസ്, എയര്‍ കസ്റ്റംസ് എന്നീ വിഭാഗങ്ങളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് 25,000 ലഹരി ഗുളികകള്‍  കോഫി മിഷനുള്ളില്‍ നിന്ന് പിടിച്ചെടുത്തത്. ഒരു ബിദുണ്‍, ഒരു സിറിയന്‍, ഒരു തുര്‍ക്കിക്കാരന്‍ എന്നിങ്ങനെ മൂന്ന് പേരും അറസ്റ്റിലായതായി അധികൃതര്‍ വിശദീകരിച്ചു.

ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്നെത്തിയ കോഫി മിഷനുള്ളില്‍ ലഹരി മരുന്ന് ഉള്ളതായി നേരത്തെ തന്നെ നാര്‍ക്കോട്ടിക്സ് വിഭാഗത്തില്‍ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വിഭാഗം പരിശോധന നടത്തിയത്. അറസ്റ്റിലായ രണ്ട് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് പാഴ്സല്‍ വാങ്ങുന്നതിനായി എത്തിയത്. ഇത് കൈമാറിയ ശേഷം സ്റ്റംസ് അധികൃതര്‍ ഇവരെ പിന്തുടര്‍ന്നു. പുറത്ത് ലഹരി ഗുളികകളുമായി ഇവരെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ കാത്തുനില്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News