കുവൈത്തിൽ മൂന്ന് വിഭാ​ഗങ്ങൾക്ക് ആരോഗ്യ സേവനങ്ങളുടെ ചെലവ് വർധിപ്പിക്കും

  • 09/09/2022

കുവൈത്ത് സിറ്റി:  പൊതുഖജനാവിന്റെ വരുമാനം വർധിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ നീക്കങ്ങൾക്ക് അനുസൃതമായി പ്രവാസികൾക്കുള്ള ആരോഗ്യ സേവന ഫീസ് വർദ്ധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതി ഉടൻ ആരംഭിക്കും. മൂന്ന് വിഭാ​ഗങ്ങൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ചെലവാണ് വർധിപ്പിക്കുന്നത്. ആദ്യ വിഭാഗത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളും ഫാമിലി റെസിഡൻസി പെർമിറ്റ് ഉള്ളവരും ഉൾപ്പെടെ ഏകദേശം 20 മില്യൺ താമസ,ക്കാരാണ് വരുന്നതെന്നാണ് ആരോ​ഗ്യ വൃത്തങ്ങൾ പറയുന്നത്. 

ഈ വിഭാഗത്തിലെ അംഗങ്ങൾക്ക് ദാമൻ ഹോസ്പിറ്റൽസ് കമ്പനി മുഖേന ആരോഗ്യ പരിരക്ഷ ലഭിക്കും. രണ്ടാമത്തെ വിഭാഗം, സർക്കാർ മേഖലയിലെ തൊഴിലാളികൾ സർക്കാർ ക്ലിനിക്കുകളിലും ആശുപത്രികളിലും പ്രവേശിക്കുകയും പരിചരണം നേടുകയും ചെയ്യുന്ന താമസക്കാരുടെ രണ്ടാം വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ജീവനക്കാരൻ ഉൾപ്പെടുന്ന ഓരോ സ്ഥാപനവും ഇൻഷുറൻസ് ഫീസ് അടയ്ക്കുന്നതിനാൽ ഇവരുടെ ഇൻഷുറൻസ് മൂല്യം പുനഃപരിശോധിക്കാം.

സന്ദർശക വിഭാഗവും ഉൾപ്പെടുന്നതാണ് മൂന്നാമത്തേത്. അവർക്ക് ആരോഗ്യ ഇൻഷുറൻസ് അനുവദിക്കും. പ്രസക്തമായ നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുകയും അത് പ്രാബല്യത്തിൽ വരികയും ചെയ്യുന്നതോടെ ഇൻഷുറൻസ് മൂല്യത്തിന്റെയും ആരോഗ്യ സേവനങ്ങളുടെ യഥാർത്ഥ നിരക്കും വ്യക്തമാകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News