കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു; 86 പ്രവാസികൾ അറസ്റ്റിൽ

  • 09/09/2022

കുവൈത്ത് സിറ്റി :  ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ സുരക്ഷാ കാമ്പയിനിåçൽ നിയമലംഘകരും വാണ്ടഡ് ലിസ്റ്റിൽ ഉള്ളവരും, ഒളിച്ചോടിയവരും അറസ്റ്റിലായി. നിയമലംഘകരെയും താമസ നിയമം ലംഘിക്കുന്നവരെയും അറസ്റ്റ് ചെയ്യാൻ എത്തിയ സുരക്ഷാ കാമ്പെയ്‌നിനിടെ 86 നിയമലംഘകരെ അറസ്റ്റ് ചെയ്യാൻ പൊതു സുരക്ഷാ വിഭാഗത്തിന് കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം ഇന്ന് അറിയിച്ചു.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയ്ക്ക് നൽകിയ പ്രസ്താവനയിൽ, ഫീൽഡ് സെക്യൂരിറ്റി സെക്ടറുകൾ രാജ്യത്തുടനീളം തീവ്രമായ സുരക്ഷാ കാമ്പെയ്‌ൻ ആരംഭിച്ചതായി മന്ത്രാലയം പ്രസ്താവിച്ചു, ഇന്ന് നാല് വാണ്ടഡ് ലിസ്റിലുള്ളവർ  ,  7 റെസിഡൻസി കാലാവധി കഴിഞ്ഞവർ , 17 താമസ രേഖകൾ ഇല്ലാത്തവർ , 3 മയക്കുമരുന്ന് കൈവശം വെച്ചവർ, 3 മദ്യം ഉപയോഗിച്ചവർ , 2 തൊഴിൽ നിയമ ലംഘകർ,മറ്റുള്ള  50  നിയമ ലംഘകരെയും അറസ്റ്റ് ചെയ്തു, ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News